രാമനാട്ടുകര വാഹനാപകടം അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്ക്

ഇന്നലെ പുലര്‍ച്ചെ ഉണ്ടായ രാമനാട്ടുകര വാഹനാപകടം അന്വേഷണം പുതിയ തലങ്ങളിലേക്ക്. ക്വട്ടേഷൻ സംഘതലവൻ അനസ് പെരുമ്പാവൂരിനു സംഭവത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കും. ചെർപ്പുളശ്ശേരിയിലെ കൊട്ടേഷൻ സംഘത്തലവൻ ചരൽ ഫൈസലിന് ഗുണ്ട നേതാവ് അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചു ഇതെ തുടർന്നാണ് അന്വേഷണം..
സംഭവത്തെ കുറിച്ച് കൂടുതൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. എറണാകുളത്ത് പ്രവേശന വിലക്കുള്ള അനസിന് ചെർപ്പുളശ്ശേരിയിൽ താമസ സൗകര്യം ഒരുക്കിയത് ചരൽ ഫൈസലായിരുന്നു. ഇയാൾക്ക് ഇവിടെ താമസ സൗകര്യമൊരുക്കിയത് ഫൈസൽ ആണെന്ന് ഹോട്ടൽ ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് രാമനാട്ടുകര പുളിഞ്ചോടിനടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചത്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, ഹസൈനര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകർന്നു.