ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Jan 1, 2021, 13:36 IST

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുപ്പതി സ്വദേശിയാണ് അറസ്റ്റിലായത്. വിവാഹം കഴിഞ്ഞതു മുതൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. സ്ത്രീധനത്തിന്റെ പേരിലായിരുന്നു വഴക്ക്.
കഴിഞ്ഞ ദിവസമാണ് കോൾ ഗേൾ എന്ന് പരസ്യം നൽകി, മണിക്കൂറിന് 3000 രൂപ എന്ന തലക്കെട്ടോടെ യുവാവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഇതേത്തുടർന്ന് യുവതി ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു.
From around the web
Special News
Trending Videos