സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
Jun 27, 2021, 15:50 IST

ബംഗളൂരുവിൽ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ദൊബ്ബാസ്‌പേട്ടിൽ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ 21കാരനെയാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിച്ചത്.
21കാരന്റെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പ്രിന്‍സിപ്പല്‍ അശ്ലീല വിഡിയോകള്‍ കാണിച്ച് പീഡനത്തിനിരയാക്കിയ വിവരം പുറത്തുവന്നത്. അറസ്റ്റിലായ പ്രിന്‍സിപ്പലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 21കാനെ പീഡിപ്പിച്ചതായി പ്രിന്‍സിപ്പല്‍ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
From around the web
Special News
Trending Videos