വിദ്യർഥിയെ വര്ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ പുരോഹിതൻ അറസ്റ്റിൽ

പാകിസ്ഥാനിൽ മതപുരോഹിതൻ ലൈംഗിക ആരോപണത്തിന്മേൽ അറസ്റ്റിൽ. മതപഠന സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതാണു അറസ്റ്റിന് കാരണമായ സംഭവം. പാകിസ്താനില്‍ മതനിന്ദക്കെതിരായ റാലികള്‍ക്ക് നേതൃത്വം നല്‍കിയഅസീസ് ഉര്‍ റഹ്മാന്‍ എന്ന മതപുരോഹിതനാണ് സംഭവത്തിൽ പിടിയിലായത്.
ഇയാൾ മതപഠന ക്ലാസിലെ വിദ്യാർത്ഥിയെ ഉപദ്രവിക്കുവാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.വര്‍ഷങ്ങളായി മതപുരോഹിതന്‍ വിദ്യാർഥിയെ ദുരുപയോഗം ചെയ്തു വരികയായിരുന്നു. എന്നാൽ വീഡിയോ പ്രചരിപ്പിച്ചത് വിദ്യർഥി അല്ല എന്നാണ് മൊഴി മാത്രവുമല്ല വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ എങ്ങനെ എത്തി എന്നതിനെ കുറിച്ച് അറിയില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
അതെ സമയം പ്രതി കുറ്റം നിഷേധിച്ചു. ഡിയോ ചിത്രീകരിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നും, വീഡിയോ ചിത്രീകരിക്കുന്നതിന് മുന്‍പ് തന്നില്‍ മയക്കുമരുന്ന് കുത്തിവച്ചുവെന്നും ഉര്‍ റഹ്മാന്‍ ആരോപിക്കുന്നു.