വിഴിഞ്ഞത്തെ അര്‍ച്ചനയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Jun 23, 2021, 10:14 IST

തിരുവനന്തപുരത്ത് വിഴിഞ്ഞം പയറ്റുവിളയിലെ ഭര്‍ത്തുഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അര്‍ച്ചനയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സുരേഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സുരേഷും അര്‍ച്ചനയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. സ്ത്രീധന പ്രശ്‌നം അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടെന്നും അര്‍ച്ചനയുടെ കുടുംബം ആരോപിക്കുന്നു. സുരേഷ് തലേദിവസം വീട്ടിലേക്ക് ഡീസല്‍ വാങ്ങിവന്നതിലും ദുരൂഹതയുണ്ട്.
From around the web
Special News
Trending Videos