രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌

രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌
 
രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌

മൻസൂർ വധക്കേസിൽ ദുരൂഹതകൾ ഏറുകയാണ്. രണ്ടാം പ്രതി രതീഷിന്റെ മരണത്തോടെയാണ് ദുരൂഹതകൾക്ക് കൂടുതൽ സാധ്യത നിലനിൽക്കുന്നത്. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. തൂങ്ങി മരിച്ചയാളുടെ ആന്തരികവായവങ്ങളിൽ എങ്ങനെയാണ് ക്ഷതമേൽക്കുക എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെ അർധരാത്രി വടകര റൂറൽ എസ്പി രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തി.  പോസ്റ്റുമോർട്ടം റിപ്പോർട്ടിനു പിന്നാലെ പെട്ടെന്നുള്ള എസ്പിയുടെ സന്ദർശനം ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം കൂട്ടുകയാണ്.ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.

From around the web

Special News
Trending Videos