വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തി പൊലീസുകാരി

മുംബൈ: സഹപ്രവര്‍ത്തകനായ കാമുകന്‍റെ സഹായത്തോടെ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തി പൊലീസുകാരി. മുംബൈ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ പുന്ദലിക് പട്ടേല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മുംബൈ വസായി പൊലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിളുമാരായ സ്നേഹല്‍, വികാസ് പഷ്തെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു കൊലപാതകം നടന്നത്.
പൊലീസ് പറയുന്നതനുസരിച്ച് സ്നേഹലും സഹപ്രവര്‍ത്തകനായ വികാസും തമ്മില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രണയത്തിലാണ്. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്‍റെ പിതാവ് കൂടിയായ വികാസ്, ഭര്‍ത്താവില്ലാത്ത നേരത്ത് സ്നേഹലിന്‍റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ കൂടിയായിരുന്നു.ഇവരുടെ ബന്ധത്തെക്കുറിച്ച് സ്റ്റേഷനിലെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും അറിവുണ്ടായിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭക്ഷണവുമായി പൊലീസ് സ്റ്റേഷനിലെത്തിയിരുന്ന ഭര്‍ത്താവ് പുന്ദലികിനും ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കി കാമുകനൊപ്പം ജീവിക്കുന്നതിനായാണ് ഇവര്‍ അയാളെ ഇല്ലാതാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.