സ്റ്റേഷനിലെത്തിയ ബിടെക് ബിരുദധാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ
Feb 13, 2021, 17:30 IST

പരാതി പറയുവാൻ സ്റ്റേഷനിലെത്തിയ ബിടെക് ബിരുദധാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. എറണാകുളം മുളവുകാട് സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ മരട് സ്വദേശി പനച്ചിക്കൽ പിആർ സോനു ആണ് അറസ്റ്റിലായ പോലീസ് ഓഫീസർ. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സംഭവം ഇങ്ങനെ:
സ്റ്റേഷനിൽ പരാതിപ്പെട്ടുവാൻ എത്തിയതായിരുന്നു പട്ടികജാതികാരിയായ യുവതി. ഇയാൾ യുവതിയുമായി അടുപ്പം ഉണ്ടാക്കുകയും, വിവാഹ വാഗ്ദാനം നൽകി പലപ്രാവശ്യം കാറിൽ വച്ചും, വീട്ടിൽ വെച്ചും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു എന്നാണ് ആരോപണം. വിവാഹമോചനം നേടിയ ശേഷം യുവതിയെ വിവാഹം ചെയ്തു കൊള്ളാമെന്ന് വാഗ്ദാനം നൽകിയാണ് ശാരീരിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് പരാതിയിൽ പറയുന്നത്.
From around the web
Special News
Trending Videos