യുവാവിനെ ആക്രമിച്ച് ബൈക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തിൽ 2 പേരെ വിളപ്പിൽ പോലീസ് അറസ്റ്റ് ചെയ്തു

 യുവാവിനെ ആക്രമിച്ച് ബൈക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തിൽ 2 പേരെ വിളപ്പിൽ പോലീസ് അറസ്റ്റ് ചെയ്തു
 
യുവാവിനെ ആക്രമിച്ച് ബൈക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തിൽ 2 പേരെ വിളപ്പിൽ പോലീസ് അറസ്റ്റ് ചെയ്തു

 യുവാവിനെ ആക്രമിച്ച് ബൈക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തിൽ 2 പേരെ വിളപ്പിൽ പോലീസ് അറസ്റ്റ് ചെയ്തു.വിളപ്പിൽ വിട്ടിയം ദേവി നന്ദനത്തിൽ വൈശാഖിന്റെ (21) ബൈക്കണ് ഇരുവരും ചേർന്ന് കത്തിച്ചത്. അരുവിപ്പുറം കട്ടയ്ക്കാൽ വീട്ടിൽ രതീഷ് (38), വിളവൂർക്കൽ ഈഴക്കോട് ഓങ്കാരം വീട്ടിൽ അരുൺ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അരുവിപ്പുറം കടവിൽ ഇരുന്ന് പ്രതികൾ മദ്യപിക്കുന്നത് സെന്തിൽ നോക്കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.വൈശാഖും സുഹൃത്ത് സെന്തിലും ബൈക്കിൽ വരുന്നതിനിടെ പ്രതികൾ തടഞ്ഞു. സെന്തിലിനെ ബൈക്കിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയും ആക്രമിക്കാനും ശ്രമിക്കുകയുണ്ടായി.പെട്രോൾ ടാങ്കിലേക്കു പോകുന്ന കുഴൽ ഇളകിയ ശേഷം ലൈറ്റർ ഉപയോഗിച്ച് കത്തിച്ചു. അരുവിപ്പുറം ജംക്‌ഷനു സമീപം കരമനയാറിലേക്കു പോകുന്ന ഇടവഴിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

From around the web

Special News
Trending Videos