യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചതില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു
Mar 7, 2021, 11:23 IST

കാസര്‍കോട് : അമ്പലത്തറയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചതില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ സ്വദേശി അബ്ദുല്‍ റസാഖാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം പതിനൊന്നിനാണ് അബ്ദുല്‍ റസാഖിന്‍റെ ഭാര്യ പാണത്തൂര്‍ സ്വദേശിനി നൗഷീറയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ദേഹോപദ്രവം ഏല്‍പ്പിച്ചു, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അബ്ദുല്‍ റസാഖിനെ അറസ്റ്റ് ചെയ്തത്.
From around the web
Special News
Trending Videos