തയ്യല്‍ക്കട കുത്തിത്തുറന്ന് ഉപകരണങ്ങള്‍ക്ക് തീയിട്ട കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
Feb 10, 2021, 13:34 IST

കോഴിക്കോട്: തെരുവോത്ത് കടവില്‍ തയ്യല്‍ക്കട കുത്തിത്തുറന്ന് ഉപകരണങ്ങള്‍ക്ക് തീയിട്ട കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെരുവോത്ത് കടവ് സ്വദേശി സായിസിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ദിവസമാണ് തെരുവോത്ത് കടവിലെ കുഞ്ഞിരാമന്‍റെ കടയില്‍ അതിക്രമിച്ച് കയറിയ യുവാവ് കടയിലെ ഉപകരണങ്ങള്‍ക്ക് തീയിട്ടത്. രാത്രിയില്‍ കടയുടെ ജനല്‍പാളി ഇളക്കി അകത്ത് കയറി ആദ്യം കടയിലെ സാധനങ്ങളെല്ലാം തല്ലിത്തകര്‍ത്തു. തുടര്‍ന്നാണ് തുണിത്തരങ്ങളും ഇന്‍വെര്‍ട്ടറിന്‍റെ ബേറ്ററിയും കടയുടെ പിന്‍ഭാഗത്ത് എത്തിച്ച് കത്തിച്ചത്.
കൂടാതെ കടയില്‍ നിന്ന് ഇയാള്‍ ഇസ്തിരിപ്പെട്ടിയും തയ്യില്‍ മെഷീനും മോഷ്ടിച്ചു. സംഭവത്തില്‍ പ്രതി സായിസിനെ അത്തോളി പൊലീസ് ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്.
From around the web
Special News
Trending Videos