ചെന്നൈ റെയിൽവെ സ്റ്റേഷനിൽ പട്ടാപ്പകൽ കൊലപാതകം

ചെന്നൈ റെയിൽവെ സ്റ്റേഷനിൽ പട്ടാപ്പകൽ  കൊലപാതകം

 
ചെന്നൈ റെയിൽവെ സ്റ്റേഷനിൽ പട്ടാപ്പകൽ കൊലപാതകം

ചെന്നൈ : ചെന്നൈ റെയിൽവെ സ്റ്റേഷനിൽ പട്ടാപ്പകൽ ജനമദ്ധ്യത്തിൽ കൊലപാതകം. റെയിൽവെ ചുമട്ടു തൊഴിലാളിയെ മറ്റൊരു പോർട്ടർ തലയ്ക്കടിച്ച് കൊന്നു. തിരുപ്പതി സ്വദേശി കുമാറാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. യാത്രക്കാർ ട്രെയിൻ കാത്ത് ഇരിക്കുന്ന സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന ചുമട്ടു തൊഴിലാളിയെ പ്രതി കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പോയി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇരുവരും പത്ത് വർഷമായി റെയിൽവെ സ്റ്റേഷനിൽ ജോലി ചെയ്യുന്നവരാണ്. 

From around the web

Special News
Trending Videos