പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്‍റെ ഓഫീസിൽ ആക്രമണം

പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്‍റെ ഓഫീസിൽ ആക്രമണം

 
33

കൊല്ലം: പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്‍റെ ഓഫീസിൽ ആക്രമണം. പാർട്ടി പ്രവർത്തകന് നേരെയും ആക്രമണമുണ്ടായി. കേ​ര​ളാ കോ​ൺ​ഗ്ര​സ് ബി ​പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. അ​ക്ര​മി​യെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. വെ​ട്ടേ​റ്റ ബി​ജു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ ആ​ൾ അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ക്ര​മം ന​ട​ത്തി​യ ആ​ള്‍​ക്ക് മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ് അ​ക്ര​മി​യു​ള്ള​ത്. ഇ​യാ​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കമുകഞ്ചേരി സ്വദേശിയായ ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയതെന്നും ഇയാള്‍ മദ്യത്തിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. നേരത്തെയും ക്രിമിനൽ കേസുകളിൽ ഇയാള്‍ പ്രതിയായിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

From around the web

Special News
Trending Videos