പാനൂർ മൻസൂർ വധക്കേസ്: ഒരാൾ കൂടി പിടിയിൽ

മുസ്ലീം ലീഗ് പ്രവർത്തകൻ പാനൂർ മൻസൂർ വധക്കേസിൽ സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭ് പിടിയിൽ. പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രശോഭിന്റെ വീട്ടിൽ നിന്നും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. അതിനിടയിൽ കേസിലെ പത്താം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് പിപി ജാബിറിന്റെ വീട്ടിലെ വാഹനങ്ങൾ ഇന്നലെ തീയിട്ടു. സംഭവത്തിന് പിന്നിൽ മുസ്ലീംലീഗാണെന്ന് സിപിഎം ആരോപിച്ചു.
ഇതുവരെ എട്ട് പ്രതികളാണ് കേസിൽ പിടിയിലായിട്ടുള്ളത്. സിപിഎം പ്രവർത്തകരായ പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ ഓച്ചിറക്കൽ വീട്ടിൽ കെ സംഗീത് (22), പുല്ലൂക്കരയിലെ നെല്ലിയിൽ ശ്രീരാഗ് (25), പുല്ലൂക്കരയിലെ മുക്കിൽ പിടികയിൽ കായത്തിൽ പറമ്പത്ത് കെ പി സുഹൈൽ (32), പുല്ലൂക്കരയിലെ മുല്ലയിൽ അശ്വന്ത് (27), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷ് (38), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് വിപിൻ (28), പുല്ലൂക്കര മുക്കിൽ പിടികയിലെ ബാലന്റെ മകൻ ഇ കെ ബിജേഷ് (37) എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.