പഞ്ചായത്ത്‌ അംഗത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി

പഞ്ചായത്ത്‌ അംഗത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി

 
പഞ്ചായത്ത്‌ അംഗത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി

കാസര്‍കോട്‌: പഞ്ചായത്ത്‌ അംഗത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി. മധൂര്‍ പഞ്ചായത്ത്‌ സി പി എം അംഗം പുളിക്കൂറിലെ ബഷീറിന്റെ പരാതി പ്രകാരം കണ്ടാലറിയുന്ന പത്തു പേര്‍ക്കെതിരെ ടൗണ്‍ പൊലീസ്‌ കേസെടുത്തു. ഇന്നലെയാണ്‌ സംഭവം.

റേഷന്‍ കടയില്‍ പോയി വീട്ടിലേയ്‌ക്ക്‌ മടങ്ങുന്നതിനിടയില്‍ ഒരു ബൈക്കും കാറും അപകടത്തില്‍പ്പെട്ടതായി കണ്ടുവെന്നും പഞ്ചായത്ത്‌ അംഗമെന്ന നിലയില്‍ സംഭവം ഒത്തു തീര്‍ത്തുവെന്നും ബഷീര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട്‌ വീട്ടിലെത്തിയപ്പോള്‍ ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ പത്തോളം പേര്‍ അടങ്ങിയ സംഘം ഭീഷണിപ്പെടുത്തിയെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ്‌ പറഞ്ഞു.

From around the web

Special News
Trending Videos