ഡിഎൻഎ ഫലം പുറത്ത്, ഫ്ളാറ്റിൽ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേത്

കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്ന് ലഭിച്ച രക്തക്കറ കൊല്ലപ്പെട്ട വൈഗയുടേത് ആണെന്ന ഡി എൻ എ പരിശോധനാഫലം അന്വേഷണസംഘത്തിന് ലഭിച്ചു. ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ രക്തക്കറ മകൾ വൈഗയുടെത് ആണെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുതുന്നതിനിടെ വൈഗയുടെ മൂക്കിൽ നിന്നും രക്തം വന്നതാണെന്നുമാണ് സനു മോഹൻ പറഞ്ഞത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായിരുന്നു അന്വേഷണസംഘം രക്തക്കറ പരിശോധനയ്ക്ക് അയച്ചത്.
സനുവിനെ കോയമ്പത്തൂരിൽ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം വന്നതെങ്ങനെയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സനുവിനെ പിടികൂടിയ കൊല്ലൂരിലെ ഹോട്ടലിലടക്കം എത്തിച്ചു തെളിവെടുക്കും. ഇതിനുശേഷം സനു മോഹനനെ കൊച്ചിയിലെത്തിച്ച് ഭാര്യയ്ക്കൊപ്പം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.