കൊല്ലത്ത് കന്യാസ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

 

കൊല്ലത്ത് കന്യാസ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

 
കൊല്ലത്ത് കന്യാസ്ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
 

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിൾ ജോസഫിനെയാണ്(42) കുരീപ്പുഴ പയസ് വര്‍ക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസ്റ്ററുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ശാരീരിക ബുദ്ധിമുട്ടുകളും അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളും കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്നാണ് കുറിപ്പിലുണ്ടായിരുന്നത്.

രാവിലെ പ്രാർത്ഥനക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിച്ചതും തുടര്‍ന്ന് കിണറ്റില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതും. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല, ആരുടെയും പ്രേരണയുമില്ല തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ നടത്തും. ഒരു മാസം മുമ്പാണ് സിസ്റ്റര്‍ മേബിള്‍ ഈ കോണ്‍വന്റിലേക്ക് എത്തിയതെന്നാണ് വിവരം.

From around the web

Special News
Trending Videos