യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

എറണാകുളം ലുലു മാളില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ക്രിസ്മസ് ദിനത്തിലാണ്  മാളില്‍ വച്ച് ആലപ്പുഴ സ്വദേശിനിയായ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടന്നത്.  ഊര്‍ജിത അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളമശേരി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്നും കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.

മാളിനു പുറത്തിറങ്ങിയ പ്രതി എങ്ങോട്ടേക്കാണ് പോയതെന്ന് കണ്ടെത്താന്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. കഴിഞ്ഞ ഡിസംബര്‍ 17 നാണ് ലുലു മാളില്‍ വെച്ച് യുവനടിയെ അപമാനിക്കാന്‍ ശ്രമം ഉണ്ടായത്. 

From around the web

Special News
Trending Videos