വിവാഹം കഴിക്കാന്‍ ജാമ്യമില്ല; റോബിന്റെയും ഇരയുടെയും ഹര്‍ജി തള്ളി

വിവാഹം കഴിക്കാന്‍ ജാമ്യമില്ല; റോബിന്റെയും ഇരയുടെയും ഹര്‍ജി തള്ളി

 
32

ന്യൂഡല്‍ഹി: വിവാഹം കഴിക്കാനായി ജാമ്യം തേടിക്കൊണ്ടുള്ള കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുചേരിയുടേയും ഇരയുടേയും ഹര്‍ജി സുപ്രീംകോടതി തള്ളി വിവാഹക്കാര്യത്തില്‍ ഇരുവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. 

കേസില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹരജിയില്‍ പറയുന്നത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ ഹരജിയിലും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ല എന്ന നിലപാട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിവാഹം കഴിക്കണം എന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല എന്നാല്‍ ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരിന്‍ പി റാവല്‍ വാദിച്ചു.

തന്റെ കുട്ടിക്ക് നാല് വയസായെന്നും മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നതാണ്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. 

From around the web

Special News
Trending Videos