ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയം പ്രചരിപ്പിച്ച കേസില്‍ കേരളത്തില്‍ നാലുപേരെ എന്‍.ഐ.എ അറസ്റ്റുചെയ്തു

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയം പ്രചരിപ്പിച്ച കേസില്‍ കേരളത്തില്‍ നാലുപേരെ എന്‍.ഐ.എ അറസ്റ്റുചെയ്തു

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയം പ്രചരിപ്പിച്ച കേസില്‍ കേരളത്തില്‍ നാലുപേരെ എന്‍.ഐ.എ അറസ്റ്റുചെയ്തു

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) ആശയം പ്രചരിപ്പിച്ചെന്ന കേസില്‍ കേരളത്തില്‍ നാലുപേരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അറസ്റ്റുചെയ്തു. കണ്ണൂരില്‍ യുവതിയടക്കം മൂന്നുപേരെയും കൊല്ലം ഓച്ചിറയില്‍ ഒരു ഡോക്ടറെയുമാണ് അറസ്റ്റ് ചെയ്തത്.

കൊല്ലം, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലായി കേരളത്തില്‍ എട്ടിടത്തും ബെംഗളൂരുവില്‍ രണ്ടിടത്തും ഡല്‍ഹിയില്‍ ഒരിടത്തും എന്‍.ഐ.എ ഡല്‍ഹി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒരേ സമയം റെയ്ഡ് നടന്നു. കണ്ണൂര്‍ താണയിലെ ഖദീജ മന്‍സിലില്‍ മിസ്ഹബ് (22), മിഷ (22), ഷിഫ ഹാരിസ് (24), കൊല്ലം ഓച്ചിറ മേമന മാറനാട് വീട്ടില്‍ ഡോ. റഹീസ് റഷീദ് (33) എന്നിവരാണ് അറസ്റ്റിലായത്.

From around the web

Special News
Trending Videos