നവജാത ശിശു മരിച്ച കേസ്, രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ അക്കൗണ്ട് വ്യാജം
Jun 26, 2021, 13:32 IST

കരിയിലക്കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസില്‍ അമ്മ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ അക്കൗണ്ട് വ്യാജമെന്ന് സംശയം. അനന്തു എന്ന് പേരിലുള്ള അക്കൗണ്ടാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഒരു ഫേസ്ബുക്ക് ഐഡി മാത്രം വെച്ച് എങ്ങനെ ഇയാളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് ആശങ്കപ്പെടുന്നത്.
കാമുകനുവേണ്ടി കുഞ്ഞിനെ ഒഴിവാക്കിയെന്നായിരുന്നു രേഷ്മ പൊലീസിന് മൊഴി നൽകിയിരുന്നത്. രേഷ്മയും അനന്തുവും ചില വാട്സാപ് ചാറ്റുകളും നടത്തിയിട്ടുണ്ട്. വാട്സാപ് കോളുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. വിവാഹിതയായ രേഷ്മ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. താന്‍ രണ്ടാമതും ഗര്‍ഭിണയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചു വെക്കുകയായിരുന്നെന്ന് രേഷ്മ പറയുന്നു.
From around the web
Special News
Trending Videos