മുണ്ടക്കയം ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും മദ്യം കടത്തി, ഉദ്യോഗസ്ഥർ കുടുങ്ങിയേക്കും

മുണ്ടക്കയത്ത് ബിവറേജസ് കോർപ്പറേഷൻ നടത്തുന്ന സർക്കാർ മദ്യ വില്പന ശാലയിൽ നിന്നും വൻതോതിൽ മദ്യം കടത്തിയതായി കണ്ടെത്തി. കഴിഞ്ഞദിവസം നടന്ന കണക്കെടുപ്പിൽ ആയിരം ലിറ്ററിലധികം മദ്യം വിറ്റതായി എക്സൈസ് സ്ഥിരീകരിച്ചു. മുണ്ടക്കയം ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും ചില ജീവനക്കാരുടെ ഒത്താശയില്‍ മദ്യം പുറത്തെത്തിച്ച് വിൽപന നടത്തുന്നു എന്ന വിവരത്തെ തുടർന്നാണ് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എ. സുല്‍ഫിക്കറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇന്നലെ നടത്തിയ പരിശോധനയിലാണ് മദ്യം കടത്തിയിരുന്നതായി സ്ഥിരീകരിച്ചത്. എക്‌സൈസും ബീവറേജ് ഓഡിററ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. പത്തുലക്ഷം രൂപയുടെ കുറവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ചില ജീവനക്കാരുടെ ഇടപെടൽ മദ്യക്കടത്ത് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വന്നാലുടൻ ക്രമക്കേട് നടത്തി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബിവറേജസ് കോർപറേഷൻ വ്യക്തമാക്കി.