കുഴല്‍പ്പണ കവര്‍ച്ചാകേസിൽ കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പൊലീസ് കണ്ടെടുത്തു. കണ്ണൂര്‍ ജില്ലയില്‍ പ്രതികളുമായി ബന്ധപ്പെട്ട വീടുകളിലും കെട്ടിടങ്ങളിലും പൊലീസ് നടത്തിയ റെയ്ഡിലാണ് ഏഴ് ലക്ഷം രൂപ പിടികൂടിയത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയില്‍ ഇപ്പോള്‍ ഏകദേശം ഒന്നരക്കോടിയോളം രൂപ കണ്ടെടുത്തെന്നാണ് പൊലീസ് പറയുന്നത്.
കേസിലെ പ്രതികളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കണ്ണൂരിൽ പരിശോധന നടത്തിയത്. പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമായി 70 ലക്ഷത്തിനടുത്ത് രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നതായി അന്വേഷണസംഘത്തിന് വിവരം വഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലും കോഴിക്കോടും ഇന്നും പൊലീസ് പരിശോധന തുടരും.