സമൂഹമാധ്യമത്തിലൂടെ അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച് പണ തട്ടിപ്പ്; പൊലീസ് അന്വേഷണം തുടങ്ങി
Dec 20, 2020, 14:31 IST

സമൂഹമാധ്യമത്തിലൂടെ അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച് പണം തട്ടുന്നത് വ്യാപകമായതോടെ രണ്ട് യുവാക്കളുടെ പരാതിയില്‍ മലപ്പുറം താനൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. വിഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന സംഘം കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്നാണ് പരാതി.
തട്ടിപ്പ് സംഘത്തില്‍ നിന്ന് ആദ്യം സമൂഹമാധ്യമത്തിലൂടെ സൗഹൃദ അഭ്യര്‍ഥന വരും. സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞാല്‍ പിന്നാലെ വിഡിയോ കോള്‍. വിഡിയോ കോള്‍ സ്വീകരിച്ചാല്‍ നഗ്നത പ്രദര്‍ശിപ്പിക്കും. ഫോണ്‍ ഉപയോഗിക്കുന്നയാളുടെ മുഖം പതിഞ്ഞാലുടന്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യും. അത്തരം വിഡിയോ സന്ദേശമയച്ചയാളുകളുടെ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.
From around the web
Special News
Trending Videos