കൊച്ചി ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച പ്രതി മാർട്ടിനെ ചോദ്യം ചെയ്യുന്നു

 

കൊച്ചി ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച പ്രതി മാർട്ടിനെ ചോദ്യം ചെയ്യുന്നു

 
ffggft
 

കൊച്ചി ഫ്ലാറ്റിൽ യുവതിയെ 22 ദിവസം പീഡിപ്പിച്ചതിന് പിടിയിലായ പ്രതി മാർട്ടിനെ പേലീസ് ചോദ്യം ചെയ്യുന്നു. പീഡനം നടന്ന മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലും മാർട്ടിൻ താമസിച്ച വിവിധയിടങ്ങളിലും പൊലീസ് ഇന്ന് തെളിവെടുക്കും. ഒളിവിൽ കഴിഞ്ഞിരുന്ന മാർട്ടിനെ ഇന്നലെ രാത്രിയോടെയാണ് തൃശ്ശൂർ അയ്യൻകുന്നിൽ നിന്നും പിടികൂടിയത്. തൃശൂർ, കൊച്ചി സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ഷാഡോ പൊലീസ് സംഘവും 300 ഓളം നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാർട്ടിൻ കുടുങ്ങിയത്.

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. പരാതി നൽകി 22 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല എന്ന് യുവതി ആരോപണമുന്നയിച്ച പിന്നാലെയാണ് മാർട്ടിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയത്. മാർട്ടിന്‍റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സൂചനയുണ്ട്.

From around the web

Special News
Trending Videos