മാർട്ടിൻ ജോസഫിനെ തെളിവെടുപ്പിനായി പോലീസ് ഫ്ലാറ്റിലും,ഒളിസങ്കേതങ്ങളിലും എത്തിച്ചു ​​​​​​​

 മാർട്ടിൻ ജോസഫിനെ തെളിവെടുപ്പിനായി പോലീസ്   ഫ്ലാറ്റിലും,ഒളിസങ്കേതങ്ങളിലും എത്തിച്ചു ​​​​​​​

 
martin
 

കൊച്ചിയിൽ ഫ്‌ളാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ മാർട്ടിൻ ജോസഫിനെ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുത്തു. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ മാർട്ടിനെ കിരാലൂരിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ്  പിടികൂടിയത്.

മാർട്ടിൻ ഒളിവിൽ താമസിച്ച കാക്കനാട്ടെ ഫ്ലാറ്റിൽ ഉള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മാർട്ടിൻ താമസിച്ച ഫ്ലാറ്റിന് തൊട്ടു സമീപത്തെ ഫ്ലാറ്റിൽ ഉള്ളവരുടെയും കെയർ ടേക്കർ, സെക്യൂരിറ്റി തുടങ്ങിയ ജീവനക്കാരുടെയും  മൊഴി രേഖപ്പെടുത്തി. വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ഉടമസ്ഥനെ പറ്റിയുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. മാർട്ടിന്റെ പണത്തിന്റെ സ്രോതസ്സിനെ കുറിച്ചതും അന്വേഷണം നടത്തുന്നുണ്ട്.

From around the web

Special News
Trending Videos