കൊച്ചിയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച് മാര്‍ട്ടിന്‍ ജോസഫ്
Jun 11, 2021, 11:53 IST

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ കുറ്റം സമ്മതിച്ച് പ്രതി മാര്‍ട്ടിന്‍ ജോസഫ്. യുവതിക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലാണെന്ന് ആക്രമിച്ചതെന്നും നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം യുവതി മറച്ചുവച്ചെന്നും മാര്‍ട്ടിന്‍ ജോസഫ് പൊലീസിന് മൊഴി നല്‍കി.
ഒളിവിൽ കഴിഞ്ഞിരുന്ന മാര്‍ട്ടിന്‍ ജോസഫിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
From around the web
Special News
Trending Videos