സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് കീറുന്ന യുവാവ് പിടിയിൽ
Jan 29, 2021, 14:10 IST

കോയമ്പത്തൂർ : സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് കീറുന്ന യുവാവ് പൊലീസ് പിടിയിൽ. കോയമ്പത്തൂരിൽ നടന്ന സംഭവത്തിൽ കാരയ്ക്കൽ സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ എസ് സുന്ദർ രാജാണ് പിടിയിലായത്.
കെട്ടിട നിർമാണത്തൊലാളിയായ സുന്ദർ രാജ് ജോലിസംബന്ധമായ കാര്യത്തിനാണ് കോയമ്പത്തൂരെത്തിയത്. മറ്റ് തൊഴിലാളികളുടെ കൂടെ വാടകവീട്ടിലായിരുന്നു ഇയാളുടെ താമസം. ആരുമില്ലാത്ത നേരം നോക്കി ഇയാൾ അയൽവക്കത്തെ വീടുകളിലെ ശുചിമുറികളിൽ കയറുകയും സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് അവ നശിപ്പിക്കുകയുമാണ് ചെയ്യാറ്.
അടുത്തിടെയാണ് സുന്ദർ രാജാണ് ഈ വിചിത്ര സംഭവത്തിനു പിന്നിലെന്ന് സമീപവാസികൾ അറിയുന്നത്. പുറത്തുനിന്ന് വന്ന ഇയാളെ ആരും സംശയിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു.
From around the web
Special News
Trending Videos