യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ്

 

യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ്

 
ff
 

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തൃശൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫ് പുളിക്കോട്ടില്‍ ആണ് പ്രതി. യുവതിയുടെ പരാതിയില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് പ്രതിയെ പിടികൂടിയില്ലെന്നാണ് യുവതിയുടെ ആരോപണം.

തൃശൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിന് ഉന്നത ബന്ധങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ ചേരും. ഇന്നലെയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. കഴിഞ്ഞ ലോക്ക്ഡൗണിൽ കണ്ണൂർ സ്വദേശിയായ യുവതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലുമായി അടുപ്പത്തിലാവുകയും ഇയാളുടെ ഫ്ലാറ്റിൽ താമസമാക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ഫെബ്രുവരിയോടെ പെൺകുട്ടിയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയും, പെൺകുട്ടിയുടെ നഗ്ന വിഡിയോ ചിത്രീകരിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തു. പിന്നാലെ യുവതിക്ക് ക്രൂര പീഡനമാണ് ഏൽക്കേണ്ടി വന്നത്. ഇയാൾ ഫ്ലാറ്റിൽ ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം യുവാവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

From around the web

Special News
Trending Videos