പളനി പീഡനക്കേസിൽ ആരോപണം നിഷേധിച്ച് ലോഡ്ജ് ഉടമ

പളനി:പളനി പീഡനക്കേസിൽ പരാതിക്കാർക്കെതിരെ ആരോപണന വിധേയനായ ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തി. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്ന് ലോഡ്ജ് ഉടമ മുത്തു പറഞ്ഞു. പീഡനം നടന്നുവെന്ന് പറയുന്ന പത്തൊൻപതാം തീയതിയാണ് സ്ത്രീയും പുരുഷനും മുറിയെടുത്തതെന്ന് ലോഡ്ജ് ഉടമ പറഞ്ഞു. മുറിയെടുക്കുമ്പോൾ താൻ ഉണ്ടായിരുന്നില്ല. അമ്മയും മകനുമെന്നുമാണ് പറഞ്ഞ്.
മുറിയില്ലെന്ന് പറഞ്ഞപ്പോൾ ഒരു രാത്രി തങ്ങാനാണെന്നും എങ്ങനെയെങ്കിലും മുറി നൽകണമെന്നും പറഞ്ഞു. അടുത്ത ദിവസം രാവിലെ പോകുമെന്നും പറഞ്ഞിരുന്നു. എന്നാൽ പിറ്റേ ദിവസവും അവർ ലോഡ്ജിൽ തുടർന്നു. അന്ന് അവർ മുറിയിൽ മദ്യപിക്കുകയും കലഹിക്കുകയും ചെയ്തു. ആധാർ കാർഡ് തിരികെ വാങ്ങി മടങ്ങുമ്പോൾ വീട്ടമ്മ ആരോഗ്യവതിയായിരുന്നുവെന്നും ലോഡ്ജ് ഉടമ പറഞ്ഞു. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയെന്നും ലോഡ്ജ് ഉടമ മുത്തു
പളനിയിൽ തീർഥാടനത്തിന് പോയ തലശേരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാരോപിച്ചാണ് ഇവരുടെ ഭർതതാവ് പരാതി നൽകിയത്. ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ലോഡ്ജ് ഉടമയും കൂട്ടാളികളും യുവതിയെ മാരകമായി പരിക്കേൽപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.