മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം
Feb 20, 2021, 11:47 IST

ഗൂഡല്ലൂര്‍: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. ഗൂഡല്ലൂര്‍ കോത്തവയല് സ്വദേശിയായ 40കാരനെയാണ് ഊട്ടി പോക്സോ കോടതി ജഡ്ജ് അരുണാചലം ശിക്ഷ വിധിച്ചത്.
മകളെ കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതിന് രണ്ടുവര്‍ഷം വേറെയും ശിക്ഷയനുഭവിക്കണമെന്ന് വിധിപറഞ്ഞു. 2014 മുതല്‍ മൂന്നുവര്‍ഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ചതായും പുറത്തുപറഞ്ഞാല്‍ മാതാവിനെയും സഹോദരനെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു എന്നുമാണ് കേസ്.
From around the web
Special News
Trending Videos