കോഴിക്കോട്ട് 8,24,000 രൂപ യുടെ കുഴല്‍പ്പണം പിടികൂടി
Mar 19, 2021, 13:15 IST

കോഴിക്കോട് : ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ കുഴല്പണവുമായി പോലീസ് പിടിയിലായി. 8,24,000 രൂപ യുടെ കുഴല്‍പ്പണം ആണ് പിടിച്ചെടുത്തത്. പൂനൂരിൽ വെച്ച് 3,20,000 രൂപയുമായി പൂനൂര്‍ പാടത്തും കുഴിയില്‍ അര്‍ഷാദിനെ ബാലുശ്ശേരി എസ്.ഐ യും, താമരശ്ശേരി, കാരാടിയില്‍ ആവിലോറ, തടത്തില്‍ റാഫിദ് (23) നെ താമരശ്ശേരി എസ്.ഐയുമാണ് പിടികൂടിയത്. കോഴിക്കോട് ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു പണം എന്ന് പോലീസ് പറഞ്ഞു.
ഈ മാസം അഞ്ചാമത്തെ തവണയാണ് കോഴിക്കോട് റൂറല്‍ ജില്ലയില്‍ കുഴല്‍പ്പണം പിടികൂടുന്നത്. താമരശ്ശേരി ഡിവൈ.എസ്.പി. എന്‍.സി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി എസ്.ഐ. ഷാജു, താമരശ്ശേരി എസ്.ഐ മുരളീധരന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
From around the web
Special News
Trending Videos