കെ.വൈ.സി തട്ടിപ്പുകൾക്കെതിരേ കേരള പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം

 

കെ.വൈ.സി തട്ടിപ്പുകൾക്കെതിരേ കേരള പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം

 
്േനുിര
 

കെ.വൈ.സി വിവരങ്ങൾ ശേഖരിക്കുന്നതിന്റെ മറവിൽ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി കേരള പൊലീസ് രംഗത്ത്. പല തട്ടിപ്പു സംഘങ്ങളും വ്യാജ ഇ-മെയിൽ, എസ്.എം.എസ്, ഫോൺ കോളുകൾ എന്നിവ ഉപയോഗിച്ച് പണം തട്ടുന്നുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കെ.വൈ.സി. വിവരങ്ങൾ സ്ഥാപനങ്ങൾക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനങ്ങൾ വഴിയോ മാത്രമേ നൽകാവൂ എന്ന് പൊലീസ് നിർദേശം നൽകി.

KYC വെരിഫിക്കേഷൻ ആപ്ലിക്കേഷൻ എന്ന പേരിൽ തട്ടിപ്പുകാരൻ അയച്ചുതരുന്നത് സ്‌ക്രീൻ ഷെയർ ആപ്പായിരിക്കുമെന്നും ഇതിലൂടെ നിങ്ങളുടെ ഫോണിന്‍റെ അക്‌സസ്സ് അവർക്കു ലഭിക്കുകയും നിങ്ങൾ തട്ടിപ്പിന് ഇരയാകുകയും ചെയ്യുമെന്ന് പോലീസ് പറയുന്നു. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ OTP, PIN നമ്പർ എന്നിവ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെടുന്ന ആരുമായും പങ്കിടരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

From around the web

Special News
Trending Videos