പൊലീസ് സ്റ്റേഷനില്‍ ആക്രമണം നടത്തിയ കേരള കോണ്‍ഗ്രസ് എം നേതാവ് റിമാന്‍ഡില്‍

 

പൊലീസ് സ്റ്റേഷനില്‍ ആക്രമണം നടത്തിയ കേരള കോണ്‍ഗ്രസ് എം നേതാവ് റിമാന്‍ഡില്‍

 
ുിപ
 

കൊല്ലം കിഴക്കേകല്ലട പൊലീസ് സ്റ്റേഷനില്‍ ആക്രമണം നടത്തിയ കേരള കോണ്‍ഗ്രസ് എം നേതാവ് ക്ലീറ്റസ് റിമാന്‍ഡില്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ഗംഗാധരന്‍ തമ്പിയുടെ വീടിനു മുമ്പിലെത്തി ഭീഷണി മുഴക്കിയ ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്നാണ് സ്റ്റേഷനിലും പ്രതി പ്രശ്‌നമുണ്ടാക്കിയത്. സ്റ്റേഷനിലെ കസേരകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ക്ലീറ്റസാണ് പൊലീസ് പിടിയിലായത്. പ്രതി മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ക്ലീറ്റസ് സിപിഐ വിട്ട് കേരള കോണ്‍ഗ്രസിലേക്ക് എത്തിയയാളാണ്.

From around the web

Special News
Trending Videos