ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്: മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​ന് ജാ​മ്യം

ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്: മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​ന് ജാ​മ്യം

 
29

കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​ന് ജാ​മ്യം. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കൊ​ച്ചി​യി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഷഫീഖിന്റെ ജാമ്യാപേക്ഷയിൽ കസ്റ്റംസ് എതിർപ്പ് അറിയിച്ചില്ല. അന്വേഷണവുമായി പ്രതി സഹകരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.  ഒന്നാം പ്രതിയായ ഷെഫീഖിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ മുദ്രവെച്ച കവറിൽ കോടതിയിൽ കസ്റ്റംസ് നൽകി. രാമനാട്ടുകര അപകടം നടന്ന  ദിവസം കരിപ്പൂരിൽ സ്വർണ്ണവുമായി വിദേശത്ത് നിന്നും എത്തിയത് ഷെഫീഖ് ആയിരുന്നു. സ്വർണ്ണം കൊണ്ടുവന്നത് അർജ്ജുന് നൽകാൻ വേണ്ടി തന്നെയാണെന്നും വിദേശത്ത് വെച്ച് സ്വർണ്ണം കൈമാറിയവർ അർജ്ജുൻ എത്തുമെന്നാണ് തന്നെ അറിയിച്ചിരുന്നതെന്നും മൊഴി നൽകിയിരുന്നു. ക​ഴി​ഞ്ഞ 21ന് ​പു​ല​ർ​ച്ചെ​യാ​ണ് ദു​ബാ​യി​ൽ​നി​ന്ന് അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് കൈ​മാ​റു​ന്ന​തി​ന് 2.33 കി​ലോ സ്വ​ർ​ണ​വു​മാ​യി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രി​ൽ നി​ന്നു ത​ന്നെ വി​വ​രം ചോ​ർ​ന്നു കി​ട്ടി​യ ക​സ്റ്റം​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

From around the web

Special News
Trending Videos