കൊച്ചി കപ്പല്‍ശാലയില്‍ വ്യാജരേഖ ഉപയോഗിച്ച് ജോലി: അഫ്ഗാൻ പൗരൻ പിടിയിൽ

കൊച്ചി: കൊച്ചി കപ്പൽശാലയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ. അസം സ്വദേശിയെന്ന പേരിലാണ് ഇയാൾ സ്വകാര്യ ഏജൻസിയുടെ കരാർ തൊഴിലാളിയായി എത്തിയത്. അബ്ബാസ് ഖാൻ എന്ന അസമിൽ നിന്നുള്ള ഐഡി കാർഡാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. ജോലി ചെയ്ത ശേഷം ഇയാൾ മടങ്ങിപ്പോയപ്പോഴാണ് സംഭവം പുറത്തായത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികളാണ് സംഭവം ആൾമാറാട്ടമാണെന്നും പ്രതി അഫ്ഗാൻ സ്വദേശിയാണെന്നും പറഞ്ഞത്. പിന്നാലെ തിരഞ്ഞുനടന്ന പൊലീസ് കൊൽക്കത്തയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മൂന്നു വർഷമായി ഇയാൾ കപ്പൽശാലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ആസാം സ്വദേശി എന്ന പേരിൽ വ്യാജ രേഖകളുണ്ടാക്കിയാണ് ഇവിടെ ജോലി ചെയ്തത്. ഇത്തരത്തിൽ ഏതാനും ആളുകൾ ജോലി ചെയ്യുന്നതായി സംശയമുണ്ടെന്നു കാണിച്ച് ഷിപ്പ്യാർഡിൽനിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്ന് പോലീസ് പറഞ്ഞു.