കൊടകര കുഴൽപ്പണക്കേസിലെ റെയ്ഡ് വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്ന് സംശയം

കൊടകര കുഴൽപ്പണക്കേസില്‍ റെയ്ഡ് വിവരങ്ങള്‍ രണ്ട് പൊലീസുകാര്‍ ചോര്‍ത്തിയതായി സംശയം. കണ്ണൂരിലും കോഴിക്കോട്ടും റെയ്ഡ് നടത്തുന്ന വിവരം ചോർത്തിയതിനെ തുടര്‍ന്ന് ഒളിപ്പിച്ച പണം മാറ്റിയെന്നും സൂചനയുണ്ട്. മിന്നല്‍ പരിശോധന നടത്തിയിട്ടും കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം കുഴല്‍പ്പണ കവര്‍ച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്ത് ഡല്‍ഹി ആസ്ഥാനത്ത് നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലും പൊലീസ് സഹായം പ്രതികള്‍ക്ക് ലഭിച്ചതായും സൂചനയുണ്ട്. അന്വേഷണ സംഘത്തിലെ രണ്ട് പൊലീസുകാര്‍ക്ക് എതിരെ വൈകാതെ നടപടിയുണ്ടായേക്കും.