കൊച്ചി ആഡംബര നൗകയിൽ ലഹരി പാർട്ടി; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

കൊച്ചി ആഡംബര നൗകയിൽ ലഹരി പാർട്ടി; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി 

കൊച്ചി ആഡംബര നൗകയിൽ ലഹരി പാർട്ടി; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

കൊച്ചി ആഡംബര നൗകയിൽ ലഹരി പാർട്ടി നടന്ന സംശയം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊച്ചിയിലെ മോഡൽ കോർഡിനേറ്റർ ആണ് ആഡംബര നൗകയിൽ പാർട്ടി സംഘടിപ്പിച്ചത്. പൊലീസും കസ്റ്റംസും സംയുക്തമായാണ് ഇക്കാര്യം അന്വേഷിക്കുന്നത്. 

കഴിഞ്ഞ പതിമൂന്നാം തീയതിയാണ് ആഡംബര നൗകയായ നെഫ്രിടിടിയിൽ ലഹരി പാർട്ടി നടന്നതായി സംശയിക്കുന്നത്. ഇത് സംബന്ധിച്ച് കെഎസ്ഐഎൻസി എംഡി പ്രശാന്ത് ഐഎഎസ് പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. പാർട്ടിയിൽ പങ്കെടുക്കാൻ പ്രവേശനം ലഭിച്ചത് തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമെന്നും പൊലീസ് കണ്ടെത്തൽ.  പാർട്ടിയെ കുറിച്ചുള്ള വിവരം കൈമാറിയിരുന്നത് വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്. 

From around the web

Special News
Trending Videos