കുവൈത്തിൽ വർഷങ്ങളായി മയക്കുമരുന്ന് വിൽപ്പന നടത്തി വന്ന കേസിൽ ഇന്ത്യക്കാരന് വധശിക്ഷ
Feb 20, 2021, 11:11 IST

കുവൈത്ത്: കുവൈത്തിൽ വർഷങ്ങളായി മയക്കുമരുന്ന് വിൽപ്പന നടത്തി വന്ന കേസിൽ ഇന്ത്യക്കാരന് വധശിക്ഷ. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാൾ രാജ്യത്ത് വർഷങ്ങളായി മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് കോടതി കണ്ടെത്തി.
മയക്കുമരുന്ന് നൈലോണ്‍ ബാഗില്‍ പൊതിഞ്ഞ് പലയിടങ്ങളിലായി വെച്ച ശേഷം ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ് വഴി ലൊക്കേഷന്‍ അയച്ചുകൊടുത്തായിരുന്നു കച്ചവടം. പ്രത്യേക ബാങ്ക് പേയ്മെന്റ് ലിങ്കുകള്‍ വഴിയായിരുന്നു പണം സ്വീകരിച്ചിരുന്നതും.
ഫോണില്‍ നിന്ന് ലഭിച്ച ചില തെളിവുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അന്‍പതോളം തവണ ഇയാള്‍ മയക്കുമരുന്ന് വില്പന നടത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

From around the web
Special News
Trending Videos