ഉത്തര്‍പ്രദേശില്‍ പതിനാറുകാരന്‍ ബാറ്റ് കൊണ്ട് തലക്കടിയേറ്റ് കൊല്ലപ്പെട്ടു
Updated: Apr 3, 2021, 12:29 IST

ഉത്തര്‍പ്രദേശില്‍ പതിനാറുകാരന്‍ ബാറ്റ് കൊണ്ട് തലക്കടിയേറ്റ് കൊല്ലപ്പെട്ടു. പതിനാല് വയസുകാരനാണ് പ്രതിസ്ഥാനത്ത് എന്നും ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 31ന് വൈകിട്ടായിരുന്നു മത്സരം.
'ഒരുകൂട്ടം കുട്ടികള്‍ ക്രിക്കറ്റ് കളിക്കാനെത്തി. ക്രീസിലുണ്ടായിരുന്ന പതിനാലുകാരന്‍ എല്‍ബിയില്‍ പുറത്തായതായി അംപയര്‍ വിധിച്ചു. എന്നാല്‍ ഈ ബാലന്‍ ക്രീസ് വിടാന്‍ കൂട്ടാക്കിയില്ല. അംപയറുടെ സമീപത്തുണ്ടായിരുന്ന ഒരു ഫീല്‍ഡര്‍ ഔട്ടിനായി ശക്തമായി വാദിച്ചതോടെ ഇരുവരും തമ്മില്‍ വാക്‌വാദമുണ്ടായി. തുടര്‍ന്ന് ഫീല്‍ഡര്‍ ബാറ്റ്സ്‌മാനെ തല്ലി. പ്രകോപിതനായ ബാറ്റ്സ്‌മാന്‍ ബാറ്റുകൊണ്ട് താരത്തിന്‍റെ കഴുത്തിന് അടിക്കുകയായിരുന്നു' എന്നാണ് സിറ്റി സര്‍ക്കിള്‍ ഓഫീസര്‍ ക്രിപ ശങ്കറിന്‍റെ പ്രതികരണം.
From around the web
Special News
Trending Videos