തലശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു

 തലശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു
 
തലശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു

കണ്ണൂര്‍ :  തലശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തലശ്ശേരി ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയായ ഗോപാലപ്പേട്ടയിലെ ശ്രീധരി എന്ന 51 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരെ അയല്‍വാസി കൂടിയായ ഓട്ടോ ഡ്രൈവര്‍ ഗോപാലകൃഷ്ണനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 മണിയോടെ സൈദാര്‍ പള്ളിക്കടുത്തു വെച്ചാണ് ഗോപാലകൃഷ്ണന്‍ ഓടിച്ച ഓട്ടോയില്‍ നിന്നും ശ്രിധരി തെറിച്ചു വീണത്

സ്ത്രീയുടെ തല പലതവണ ഇയാള്‍ ബലം പ്രയോഗിച്ച് ഓട്ടോയില്‍ ഇടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
 
From around the web

Special News
Trending Videos