ലൈംഗികാതിക്രമവും കവര്‍ച്ചയും നടത്തിയ മൂന്നംഗ സംഘം പിടിയിൽ

തിരുവനന്തപുരം: യുവതിയുടെ വീട് ആക്രമിച്ച് ലൈംഗികാതിക്രമവും കവര്‍ച്ചയും നടത്തിയ മൂന്നംഗ സംഘം പിടിയിലായി. മലയിന്‍കീഴ് സ്വദേശികളായ കിച്ചു എന്ന ഹേമന്ദ് (27), ധനുഷ് എന്ന വിന്ധ്യന് (34), കരമന നെടുങ്കാട് സ്വദേശി പുഞ്ചിരി വിനോദ് എന്ന വിനോദ് (38) എന്നിവരെ ഫോര്‍ട്ട് പൊലീസും കന്റാണ്‍മെന്റ് പൊലീസും സംയുക്തമായി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 21ന് രാത്രിയിലാണ് കേസിന്ആസ്പദമായ സംഭവം.
അതിക്രമത്തിനിരയായ യുവതിയുടെ സുഹൃത്തായ പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ് അറസ്റ്റിലായ ഹേമന്ദ്. ഹേമന്ദ് നിരവധി കേസുകളിലെ പ്രതിയാണെന്ന വിവരം പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചെന്നാരോപിച്ചാണ് ഹേമന്ദും സുഹൃത്തുക്കളായ സഹ കുറ്റവാളികളും ചേര്‍ന്ന് യുവതിയുടെ വീടാക്രമിച്ചത്.