മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കോടാലികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു

 

മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കോടാലികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു

 
സലപര,രകയ.
 

മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കോടാലികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ ആക്രമിച്ചത്. സീനത്തിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മദ്യലഹരിയില്‍ സലീം മര്‍ദ്ദിക്കുന്നതായി ചൂണ്ടാക്കാട്ടി സീനത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനക്കായി പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയപ്പോൾ മറഞ്ഞിരുന്ന മുഹമ്മദ് സലീം പിന്നാലെ സീനത്തിനെ ആക്രമിക്കുകയായിരുന്നു. ഇവരുടെ കുട്ടിയ്ക്കും ആക്രമണത്തിനിടെ പരുക്കേറ്റിട്ടുണ്ട്.

From around the web

Special News
Trending Videos