ആലപ്പുഴയിൽ 19വയസുകാരി ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ചു

 ആലപ്പുഴയിൽ 19വയസുകാരി ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ചു 

 
MURDER
 

ആലപ്പുഴ ജില്ലയിലെ  വള്ളികുന്നത്ത്ഭർതൃ ഗൃഹത്തിൽ പെൺകുട്ടി തൂങ്ങി മരിച്ചു.  കൊല്ലത്ത് കഴിഞ്ഞ ദിവസം സമാനമായൊരു മരണം നടന്നതിന് പിന്നാലെയാണ് ഈ മരണവും. 19 വയസ്സുള്ള  ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 21-നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.


സൈനികനായ വിഷ്ണു വാണ്   സുചിത്രയുടെ ഭര്‍ത്താവ്. വിഷ്ണു ഇപ്പോൾ  ഉത്തരാഖണ്ഡിൽ സേവനത്തിലാണ്.
രാവിലെ 11.30-യോടെയാണ് സുചിത്രയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ ഭര്‍തൃമാതാവ്  കണ്ടെത്തിയത്. സംഭവം കണ്ട ഭർതൃമാതാവ് നാട്ടുകാരെ വിളിച്ചു കൂട്ടി തുടര്‍ന്ന് തൊട്ടടുത്തുള്ളവരെയെല്ലാം വിളിച്ച്‌ വരുത്തിയ ശേഷം തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

 സുചിത്രയുടെ മരണം നടക്കുമ്പോൾ ഭര്‍തൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്റെ ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ഭർത്താവ് തിരികെ പോയതാണോ മരണ കാരണം എന്നതടക്കം അന്വേഷിച്ചു വാരികയാണ്.

From around the web

Special News
Trending Videos