വിസ്മയയുടെ മരണത്തിൽ ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് തെളിവെടുക്കും
Jun 23, 2021, 09:42 IST

വിസ്മയയുടെ മരണത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ കുടുംബാംഗങ്ങളുമായും കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ശാസ്താംകോട്ട ഡിവൈഎസ്പി രാജ് കുമാര്‍ പുരുഷോത്തമനുമായും ഐജി കൂടിക്കാഴ്ച നടത്തും.
തൂങ്ങിമരണം എന്ന പ്രാഥമിക നിഗമനത്തിലാണ് വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷം പൊലീസ് എത്തി നിൽക്കുന്നത്. എന്നാൽ മകളുടെ മരണം കൊലപാതകം എന്ന നിലപാടില്‍ കുടുംബം ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തിട്ടുണ്ട്. അതേസമയം അന്വേഷണത്തില്‍ പൊലീസ് സ്വീകരിച്ച നടപടികളില്‍ കുടുംബത്തിന് സംതൃപ്തിയുണ്ട്.
From around the web
Special News
Trending Videos