യുവാവിന്‍റെ കൈവെട്ടി മാറ്റിയ സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ

 

യുവാവിന്‍റെ കൈവെട്ടി മാറ്റിയ സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ

 
FGFJYHL
 

ഇടുക്കി അണക്കരയിൽ വാക്കേറ്റത്തിനിടെ യുവാവിന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിൽ ഒളിവിലായിരുന്ന വീട്ടമ്മ അറസ്റ്റിൽ. സംഭവശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജോമോൾക്കു വേണ്ടി രണ്ടു ദിവസങ്ങളിലായി പൊലീസ് തിരച്ചിലിലായിരുന്നു. നെടുങ്കണ്ടത്തിന് സമീപം ബന്ധു വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയിരിക്കുന്നത്.

മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് പട്ടശേരിൽ ജോമോൾ അയൽവാസിയായ താഴത്ത് പടവിൽ മനുവിന്‍റെ കൈപ്പത്തി വെട്ടി മാറ്റിയത്. കുമളി സി ഐ ജെ.എസ് സജി കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

From around the web

Special News
Trending Videos