വിസ്മയയുടെത് തൂങ്ങിമരണമെന്ന് ആവര്‍ത്തിച്ച് ഭർത്താവ് കിരണ്‍ കുമാർ
Jun 29, 2021, 10:20 IST

വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴി ആവര്‍ത്തിച്ച് പ്രതി കിരണ്‍ കുമാര്‍. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കൂടുതല്‍ എതിര്‍പ്പുണ്ടായിരുന്നത് വിസ്മയയുടെ കുടുംബത്തോടാണ്. കാറിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ കുടുംബം പല കാര്യങ്ങളിലും വിശ്വാസ വഞ്ചന കാട്ടിയെന്ന് കിരൺ മൊഴി നൽകി.
തന്റെ എതിര്‍പ്പ് അവഗണിച്ച് വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതാണ് പലപ്പോഴും മര്‍ദനത്തില്‍ കലാശിച്ചത്. വിസ്മയക്ക് സഹോദരന്റെ വിവാഹ സമയത്ത് സ്വര്‍ണം നല്‍കാത്തതും ഇതുകൊണ്ടായിരുന്നുവെന്നാണ് കിരണിന്റെ മൊഴി. എന്നാല്‍ തൂങ്ങി മരണമെന്നത് അന്വേഷണ സംഘം ഇപ്പോഴും വിശ്വസിക്കുന്നില്ല.
From around the web
Special News
Trending Videos