സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍

സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍

സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍

സ്കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍. തെലങ്കാനയില്‍ കോതകുഡം ഭദ്രാദിയിലെ നാല്‍പതുകാരനായ അധ്യാപകനാണ് അറസ്റ്റിലായത്. ആറിനും പത്തിനും ഇടയിലുള്ള അഞ്ചോളം വിദ്യാര്‍ഥികളെ കഴിഞ്ഞ ആഗസ്ത് മുതല്‍ ഇയാള്‍ പീഡനത്തിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളെ പഠിപ്പിക്കാമെന്ന് പറഞ്ഞ് ഇവരെ സ്കൂളിലേക്ക് കൊണ്ടുപോയാണ് അധ്യാപകന്‍ പീഡിപ്പിച്ചിരുന്നത്. പീഡനത്തിന് മുന്‍പ് കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിച്ചിരുന്നു. ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്ത കുട്ടിക്ക് അസുഖമായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഏഴ് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് മനസിലായി. സംഭവം പുറത്തുപറയരുതെന്ന് അധ്യാപകന്‍ തന്നോട് ആവശ്യപ്പെട്ടതായി കുട്ടി പറഞ്ഞു.

From around the web

Special News
Trending Videos