വിസ്മയയുടെ മരണത്തിൽ കിരണിനെതിരെ ദ്രു​ത​ഗതിയിൽ കരുനീക്കി ഹർഷിത അട്ടല്ലൂരി

 

വിസ്മയയുടെ മരണത്തിൽ കിരണിനെതിരെ ദ്രു​ത​ഗതിയിൽ കരുനീക്കി ഹർഷിത അട്ടല്ലൂരി

 
രലപകരകചജഡ
 

വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെതിരെ ദ്രുത​ഗതിയിൽ കരുനീക്കങ്ങളുമായി ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് ഇന്ന് മരവിപ്പിച്ചു കഴി‍ഞ്ഞു. സ്ത്രീധനമായി നൽകിയ കാറും സ്വർണവും തൊണ്ടിമുതലാവുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍ വേണമെന്നുള്ള ആവശ്യം ഇന്ന് പൊലീസ് കോടതിയില്‍ ഉന്നയിക്കും. പഴുതുകളടച്ച് പ്രതിക്കെതിരെ നിയമക്കുരുക്ക് ഒരുക്കനാണ് അന്വേഷണ സംഘം ശ്രമിക്കുക. നിലവിൽ ചുരുങ്ങിയത് പത്ത് വർഷം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കിരണിന് മേൽ പൊലീസ് ചാർത്തിയിരിക്കുന്നത്. നേരത്തെ വിസ്മയയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി ഐജി നേരിട്ടെത്തി രേഖപ്പെടുത്തിയിരുന്നു.

From around the web

Special News
Trending Videos