മകനെ കൊലപ്പെടുത്തിയത് ദൈവം പറഞ്ഞിട്ട്: അമ്മ
Feb 7, 2021, 14:44 IST

പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് പൂളക്കാട് ആണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആമിൽ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം അവർ തന്നെയാണ് പൊലീസിനെ ഫോൺ വിളിച്ച് വിവരം പറഞ്ഞത്. സംഭവസമയത്ത് അവരുടെ ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് കൊലപാതകം അറിയുന്നത്. ദൈവം പറഞ്ഞിട്ടാണ് താൻ കൊന്നത് എന്ന് ഷാഹിദ പറഞ്ഞെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം.
From around the web
Special News
Trending Videos